2012 ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

തീവണ്ടി  പാതയോരത്തെ
നേരത്തെയുള്ള  ഈ
കാത്തിരിപ്പാണ് ഓരോ
സ്വപ്നങ്ങളും,
നേര്‍വരകളില്‍ ഇഴഞ്ഞിഴഞ്ഞു
കാലത്തിന്റെ വണ്ടി
വരതിരിക്കില്ലെന്ന തോന്നലാണ്
ജീവിതം !
ഏതോ പ്രതീക്ഷയുടെ
പച്ച വെളിച്ചം താണ്ടാനായി
ആ വണ്ടി വീണ്ടും,
കിതപ്പാറ്റി എനിക്കും
നിനക്കുമിടയില്‍ നേര്‍ -
-രേഖയില്‍ സഞ്ചരിക്കും.
ശുഭയാത്രക്കിനി എത്ര
നാഴികയെന്ന ചോദ്യം
ഓരോ കണ്ണുകളും ആഴങ്ങളില്‍
ചോദിച്ചു കൊണ്ടേയിരുന്നു.
നിലയ്ക്കാതെ മരിച്ചു കൊണ്ടി-
-രിക്കുന്ന,സ്വപ്നങ്ങളില്‍ നിന്നെ-
-ന്നപോല്‍, ചീഞ്ഞ അരിയുടെ
ചിരികെട്ട സൗരഭ്യം,
എല്ലാവരെയും പൊതിഞ്ഞിരുന്നു.
എങ്കിലും കാലത്തിന്റെ
വണ്ടിക്കായുള്ള  കാത്തിരിപ്പ്
ഞാനും അവരും തുടരാതെ
തുടര്‍ന്നു...

2012 ജൂലൈ 30, തിങ്കളാഴ്‌ച

ഒന്നുകില്‍ നീ പര്‍വ്വതം
പോലെ വളര്‍ന്ന്
പേരിനുപോലും അവശേഷിക്കാത്ത
ഒരെലിയാക്കി എന്നെ
മാറ്റുക.
എന്നിട്ട് ഉള്ളില്‍
പുകയുന്ന ലാവയെക്കുറിച്ച്
എഴുതുവാന്‍ മാത്രം
ഒരു മഞ്ഞ പത്രക്കാരെന്റെ
അസ്തിത്വം വെറും
വാക്കാലെങ്ങിലും എറിഞ്ഞു
തരിക !
നിലനിന്നിരുന്നില്ലാത്ത
എന്തിനോ വേണ്ടിയുള്ള
പ്രബന്ധം എന്‍റെ
മൂര്‍ത്ത സ്വപ്നമാണ്.
ഞാന്‍ അഞതയുടെ താളം
തെറ്റിയ തീരത്തെ
ഭ്രാന്തനാണെന്ന് നിനക്ക്
മുഖപ്രസംഗമെഴുതാം!
അതു വിട്ടേക്കു,
സത്യത്തില്‍ ഈ
മാധ്യമസിണ്ടിക്കേറ്റിനപ്പുറം
നമ്മുടെ പ്രണയത്തില്‍
മറ്റെന്താണ് സംഭവിച്ചിട്ടുണ്ടാവുക ??

2012 ജൂൺ 28, വ്യാഴാഴ്‌ച

നിലക്കാത്ത വാക്കുകളില്‍ നിന്നൊരു
പുഴയുണ്ടാവുകയാനെങ്ങില്‍
അതു നീയായിരിക്കണം;
നിറഞ്ഞ കണ്ണുകളിലെ മൗനം
പലവട്ടം എന്നെ ഓര്‍മിപ്പിച്ചു!
നിഴല്‍യുദ്ധത്തിനു  സദാ ഒരു
പടനിലം കൂടി കിട്ടിയിരിക്കുന്നു ;
എന്റെ മനസ്സ് !
വീണ്ടും സുഷുപ്തിയുടെ
പടിവാതിലില്‍ നിന്ന്
പേരറിയാ മേഘസന്ദേശം,
എന്നെ കാത്തു.
നിറഞ്ഞ വൈദ്യുതി കമ്പിയിലെ
കാക്ക, ദിവസങ്ങള്‍.
പടനിലങ്ങളില്‍ ഉറങ്ങാത്ത
പോരളിയവാന്‍ സദാ ജാഗരൂകരായി
കുറേ ഓര്‍മ്മപൂതങ്ങള്‍...
കൊണ്ടാടുവാന്‍ ഉത്സവമില്ലാത്ത
ഉടഞ്ഞ ദൈവങ്ങളായി
പാവം ഞാനും നീയും.

2012 ജൂൺ 17, ഞായറാഴ്‌ച

എന്‍റെ മനസമാധാനതിന്റെ
താക്കോല്‍ നഷ്ടപ്പെട്ടത് ഇന്നലത്തേത്
പോലെയുള്ളൊരു ദിവസമായിരുന്നു.
ഇനി വനരോധനങ്ങളില്‍ നിന്ന്
നിതാന്ത മറവിതെടിയുള്ള യാത്രയില്‍
ഓര്‍മകള്‍ക്ക് എന്നെ
എവിടെയും എയ്തു വീഴ്ത്താം .
നീയെന്ന തീരാവേദനയുടെ കടല്‍
നിര്‍ദയം എന്‍റെ വെയില്‍വീഴാ-
മണല്‍ മുറിവുകളില്‍ ഉപ്പു-
ഛര്‍ധിച്ചു!
കല്പ്രതിമകളില്‍ ദൈവങ്ങളുന്ടെന്ന
നുണക്കഥ വീണ്ടും വീണ്ടും
ആവര്‍ത്തിച്ചിട്ടും,ആ താക്കോല്‍
മാത്രം കണ്ടുകിട്ടിയില്ല!!

2012 ജൂൺ 13, ബുധനാഴ്‌ച

അന്നു രാത്രി കണ്ണിലെ
കാര്‍മേഘങ്ങളെ കുത്തി
മഴ പെയ്യിച്ചതെന്തിനാണ് ?
സദയം നിന്‍റെ കാലടികളെ
ചുംബിച്ചതിനോ ?
അതോ,
ചോര്‍ന്നോലിക്കുന്നതായിട്ടും
ഹൃദയത്തില്‍,വെയില്‍ വീഴാ
മഴ വീഴാ മൂലയില്‍ നിന്നെ
സദാ പ്രതിഷ്ട്ടിച്ചതിനോ ?
പറയു,
ജലത്തിന്റെ തിരമുറിയാ
പ്രവാഹമായിരുന്നു അതു
ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെ !
വേനലിനു വേണ്ടി ഞാന്‍
വൃഥാ കാത്തിരിക്കുന്നു .
വാക്കുകളുടെ അരം
എന്റെ നിറമുറിവില്‍
ചോര നക്കി.
ഇനിയും ഞാന്‍ പറയും
നിഴല്‍ പോലെ നിന്നില്‍
മാഞ്ഞുപോവാനാനേനിക്കിഷ്ടം.
പക്ഷെ നിഴല്‍ വണ്ടിയുടെ
കാവല്‍ക്കാരി,നീ അന്നു പിച്ചി -
ചീന്തി എടുത്തുപോയത്
മിടിച്ചിട്ടും ഇനി കാര്യമില്ലാത്ത
ഹൃദയം മാത്രമല്ല ,
ഒരു കൂട്ടിനു ആകെയുണ്ടായിരുന്ന
നിഴലും കൂടിയായിരുന്നു.

2012 ജൂൺ 5, ചൊവ്വാഴ്ച


കൈവഴികള്‍ എന്നില്‍
നിന്നാരംഭിക്കുന്നു .
ഞാന്‍ വേദനയുടെ
തീരാ പ്രവാഹo .
എനിക്കു കടലെന്ന
വിസ്മ്രിതിയിലേക്ക്
ഒരു വേലിയേറ്റത്തിന്റെ
ദൂരം മാത്രം.
ഇടയ്ക്ക്  കരയെന്നൊരു
തോന്നല്‍ ആണ്ടുകളായി
തിരയെന്നുന്നു .
വേദനയുടെ  ഉറവുകള്‍ 
ഇന്നലെയും ഇന്നും
 കൈവഴികളുടെ രേഖകള്‍
തീണ്ടി.
നാളെയെന്നത് ഇരവില്‍ പോലും
അപ്രപ്യമാമൊരു പാഴ് സ്വപ്നം !
എങ്കിലും ഒന്നുറപ്പ് ,
എനിക്ക് ശേഷം പ്രളയം !
കുത്തിയൊഴുകി ,കടപുഴകി .


തികച്ചും അപ്രതീക്ഷിതമായിരുന്നു,
ഏതൊ മറവിയുടെ
തിരിച്ചുവരവാനെന്നെ
കരുതിയുള്ളൂ.....
പക്ഷെ,നിരാലംബ മൗന-
ത്തിന്റെ തേനീച്ച
കുത്തുകളായിരുന്നു
പിന്നീടങ്ങോട്ട്‌.
മനസിന്റെ ആകാശം
കത്തി,സദയം.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

ഒരു പൂവിന്റ്റെ സുഗന്ധം
നുകര്ന്നപ്പോഴേക്കും ഞാന്‍ തളര്‍ന്നു
ഇനിയും ആയിരം പൂക്കളുടെ
സൗകുമാര്യം എന്നെ അതിശയിപ്പിക്കും 
എന്നറിയാതെ.

കാറ്റിലൂടെ ഏതോ പൂവിന്റെ ഗന്ധം 
എന്നിലെത്തുംപോഴൊക്കെ ഞാന്‍ കരഞ്ഞു !
എന്ടെ ചുമരില്‍  ഒരു ചെറിയ ദ്വാരമാണ്
അതിന്റെ ഉറവിടം എന്നറിയാതെ.

മഴ കണ്ണുകള്‍ കവിഞ്ഞു
ഒഴുകി പരന്നപ്പോഴും, എന്ടെ
മൃത സ്വപ്നങ്ങള്‍ക്ക്
ശവംനാറിപ്പൂക്കളുടെ ഗന്ധമുണ്ടായിരുന്നു...

2012 ജനുവരി 23, തിങ്കളാഴ്‌ച


എന്റെ സ്നേഹം
തുഴയില്ലാത്ത ഒരു
തോണി പോലെയാണ് !
തിരകളും തീരങ്ങലുമറിയാതെ
ഒഴുകി എങ്ങുമെത്താതെ
വീണ്ടും ഒഴുകുന്നു.