2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

ഞാന്‍ ഒരു മരം നട്ടു,വെള്ളത്തിന്‌ പകരം എന്റെ ഹൃദയ രക്തമോഴിച്ചു വളത്തിന് പകരം എന്റെ ഹൃദയം നുള്ളിപ്പരിച്ചിട്ടു..ഒരു ചെറു ചില്ലയിലൊരു കൂട് അത്രയേ ആഗ്രഹിച്ചുള്ളു..പക്ഷെ വളര്‍ന്നു വളര്‍ന്നു അതൊരു ഒറ്റംതടിയായി  തീര്‍ന്നു വലിച്ചു കീറാന്‍ ആയിരം മുള്ളുകളുള്ള ഒരു ഒറ്റംതടി.ഞാനൊന്നും കണ്ടിരുന്നില്ല..ഞാന്‍ അന്ധനായിരുന്നു.
പ്രേമം എന്നു പറയുന്നത്
വിപ്ലവനന്ദരം സൃഷ്ടിക്കപെട്ട
ഏതോ പ്രത്യയ ശാസ്ത്രമാണ്.
മനുഷ്യന്‍ വെറും കാവല്‍ക്കാരന്‍!
അതുകൊണ്ടാണ് സുഹൃത്തേ
വേദനകള്‍ അകം പുറം-
പൊള്ളിച്ചു കുടിയേറുന്നത്...