കാലത്തിന്റെ വെല്ലുവിളിയിൽ തോറ്റ-
സ്മാരകങ്ങൾ
പാതിയഴുകിയ ശവം പോലെയാണ്.
വർത്തമാനത്തിൽ ദുർഗന്ധം പരത്തി
വേതാളം പോലെ ഇരുട്ടിൽ പതുങ്ങി നിൽക്കും.
പല്ലിളിക്കുന്ന പ്രതിബംബം പോലെ
ലോകം അതിനെ നോക്കും.
കണക്കിനോടും കാലത്തിനോടും
കലഹിച്ച് ചിലത്
ദൗർബല്യത്തിൽ ബലമാർജിക്കും.
പുരാവൃത്തം തേങ്ങി
ചിലത് സ്വയം ലജ്ജിക്കും.
സ്മാരക ദൈവങ്ങൾ ആദരിക്കപ്പെടുന്പോൾ
അരികുവത്കരിക്കപ്പെട്ടവന്റെ
ആത്മരോഷവുമായി ദ്രവിച്ച് മണ്ണടിയും.
കണ്ണില്ലാത്ത കാലം മുകളിൽ
കൊന്നവർഷിക്കും.
എന്നെങ്കിലും ശിലാലിഖിതമായി
മുദ്രചാർത്തുന്പോൾ
അസ്ഥിത്വദു:ഖത്തിൽ ഉൾവലിഞ്ഞ്
അകലും.
ഓർമ്മകളുടെ അവസാദ ശിലകൾ
ദ്രവിക്കുന്ന കാലത്ത് ഗൃഹാതുരത്തിന്റെ
കൈപിടിച്ച് കാഴ്ചവസ്തുവാകും
ഇങ്ങനെ ചരിത്രം വിസർജിച്ച
കാലത്തിന്റെ ശിലകൾ
അർബുദം പോലെ മണ്ണിൽ പടരും.
സ്മൃതിനാശത്തിന്റെ സുനാമി പ്രതീക്ഷിച്ച്
സമാധിയിൽ അലറും.
സ്മാരകങ്ങൾ
പാതിയഴുകിയ ശവം പോലെയാണ്.
വർത്തമാനത്തിൽ ദുർഗന്ധം പരത്തി
വേതാളം പോലെ ഇരുട്ടിൽ പതുങ്ങി നിൽക്കും.
പല്ലിളിക്കുന്ന പ്രതിബംബം പോലെ
ലോകം അതിനെ നോക്കും.
കണക്കിനോടും കാലത്തിനോടും
കലഹിച്ച് ചിലത്
ദൗർബല്യത്തിൽ ബലമാർജിക്കും.
പുരാവൃത്തം തേങ്ങി
ചിലത് സ്വയം ലജ്ജിക്കും.
സ്മാരക ദൈവങ്ങൾ ആദരിക്കപ്പെടുന്പോൾ
അരികുവത്കരിക്കപ്പെട്ടവന്റെ
ആത്മരോഷവുമായി ദ്രവിച്ച് മണ്ണടിയും.
കണ്ണില്ലാത്ത കാലം മുകളിൽ
കൊന്നവർഷിക്കും.
എന്നെങ്കിലും ശിലാലിഖിതമായി
മുദ്രചാർത്തുന്പോൾ
അസ്ഥിത്വദു:ഖത്തിൽ ഉൾവലിഞ്ഞ്
അകലും.
ഓർമ്മകളുടെ അവസാദ ശിലകൾ
ദ്രവിക്കുന്ന കാലത്ത് ഗൃഹാതുരത്തിന്റെ
കൈപിടിച്ച് കാഴ്ചവസ്തുവാകും
ഇങ്ങനെ ചരിത്രം വിസർജിച്ച
കാലത്തിന്റെ ശിലകൾ
അർബുദം പോലെ മണ്ണിൽ പടരും.
സ്മൃതിനാശത്തിന്റെ സുനാമി പ്രതീക്ഷിച്ച്
സമാധിയിൽ അലറും.