2012 ജൂൺ 28, വ്യാഴാഴ്‌ച

നിലക്കാത്ത വാക്കുകളില്‍ നിന്നൊരു
പുഴയുണ്ടാവുകയാനെങ്ങില്‍
അതു നീയായിരിക്കണം;
നിറഞ്ഞ കണ്ണുകളിലെ മൗനം
പലവട്ടം എന്നെ ഓര്‍മിപ്പിച്ചു!
നിഴല്‍യുദ്ധത്തിനു  സദാ ഒരു
പടനിലം കൂടി കിട്ടിയിരിക്കുന്നു ;
എന്റെ മനസ്സ് !
വീണ്ടും സുഷുപ്തിയുടെ
പടിവാതിലില്‍ നിന്ന്
പേരറിയാ മേഘസന്ദേശം,
എന്നെ കാത്തു.
നിറഞ്ഞ വൈദ്യുതി കമ്പിയിലെ
കാക്ക, ദിവസങ്ങള്‍.
പടനിലങ്ങളില്‍ ഉറങ്ങാത്ത
പോരളിയവാന്‍ സദാ ജാഗരൂകരായി
കുറേ ഓര്‍മ്മപൂതങ്ങള്‍...
കൊണ്ടാടുവാന്‍ ഉത്സവമില്ലാത്ത
ഉടഞ്ഞ ദൈവങ്ങളായി
പാവം ഞാനും നീയും.

2012 ജൂൺ 17, ഞായറാഴ്‌ച

എന്‍റെ മനസമാധാനതിന്റെ
താക്കോല്‍ നഷ്ടപ്പെട്ടത് ഇന്നലത്തേത്
പോലെയുള്ളൊരു ദിവസമായിരുന്നു.
ഇനി വനരോധനങ്ങളില്‍ നിന്ന്
നിതാന്ത മറവിതെടിയുള്ള യാത്രയില്‍
ഓര്‍മകള്‍ക്ക് എന്നെ
എവിടെയും എയ്തു വീഴ്ത്താം .
നീയെന്ന തീരാവേദനയുടെ കടല്‍
നിര്‍ദയം എന്‍റെ വെയില്‍വീഴാ-
മണല്‍ മുറിവുകളില്‍ ഉപ്പു-
ഛര്‍ധിച്ചു!
കല്പ്രതിമകളില്‍ ദൈവങ്ങളുന്ടെന്ന
നുണക്കഥ വീണ്ടും വീണ്ടും
ആവര്‍ത്തിച്ചിട്ടും,ആ താക്കോല്‍
മാത്രം കണ്ടുകിട്ടിയില്ല!!

2012 ജൂൺ 13, ബുധനാഴ്‌ച

അന്നു രാത്രി കണ്ണിലെ
കാര്‍മേഘങ്ങളെ കുത്തി
മഴ പെയ്യിച്ചതെന്തിനാണ് ?
സദയം നിന്‍റെ കാലടികളെ
ചുംബിച്ചതിനോ ?
അതോ,
ചോര്‍ന്നോലിക്കുന്നതായിട്ടും
ഹൃദയത്തില്‍,വെയില്‍ വീഴാ
മഴ വീഴാ മൂലയില്‍ നിന്നെ
സദാ പ്രതിഷ്ട്ടിച്ചതിനോ ?
പറയു,
ജലത്തിന്റെ തിരമുറിയാ
പ്രവാഹമായിരുന്നു അതു
ഒരര്‍ത്ഥത്തില്‍ ജീവിതം തന്നെ !
വേനലിനു വേണ്ടി ഞാന്‍
വൃഥാ കാത്തിരിക്കുന്നു .
വാക്കുകളുടെ അരം
എന്റെ നിറമുറിവില്‍
ചോര നക്കി.
ഇനിയും ഞാന്‍ പറയും
നിഴല്‍ പോലെ നിന്നില്‍
മാഞ്ഞുപോവാനാനേനിക്കിഷ്ടം.
പക്ഷെ നിഴല്‍ വണ്ടിയുടെ
കാവല്‍ക്കാരി,നീ അന്നു പിച്ചി -
ചീന്തി എടുത്തുപോയത്
മിടിച്ചിട്ടും ഇനി കാര്യമില്ലാത്ത
ഹൃദയം മാത്രമല്ല ,
ഒരു കൂട്ടിനു ആകെയുണ്ടായിരുന്ന
നിഴലും കൂടിയായിരുന്നു.

2012 ജൂൺ 5, ചൊവ്വാഴ്ച


കൈവഴികള്‍ എന്നില്‍
നിന്നാരംഭിക്കുന്നു .
ഞാന്‍ വേദനയുടെ
തീരാ പ്രവാഹo .
എനിക്കു കടലെന്ന
വിസ്മ്രിതിയിലേക്ക്
ഒരു വേലിയേറ്റത്തിന്റെ
ദൂരം മാത്രം.
ഇടയ്ക്ക്  കരയെന്നൊരു
തോന്നല്‍ ആണ്ടുകളായി
തിരയെന്നുന്നു .
വേദനയുടെ  ഉറവുകള്‍ 
ഇന്നലെയും ഇന്നും
 കൈവഴികളുടെ രേഖകള്‍
തീണ്ടി.
നാളെയെന്നത് ഇരവില്‍ പോലും
അപ്രപ്യമാമൊരു പാഴ് സ്വപ്നം !
എങ്കിലും ഒന്നുറപ്പ് ,
എനിക്ക് ശേഷം പ്രളയം !
കുത്തിയൊഴുകി ,കടപുഴകി .


തികച്ചും അപ്രതീക്ഷിതമായിരുന്നു,
ഏതൊ മറവിയുടെ
തിരിച്ചുവരവാനെന്നെ
കരുതിയുള്ളൂ.....
പക്ഷെ,നിരാലംബ മൗന-
ത്തിന്റെ തേനീച്ച
കുത്തുകളായിരുന്നു
പിന്നീടങ്ങോട്ട്‌.
മനസിന്റെ ആകാശം
കത്തി,സദയം.