2014 ഓഗസ്റ്റ് 24, ഞായറാഴ്‌ച

ഇനിയും കുതറിയ ചിന്തകൾ
കാട് കയറി  വരും.
ബോധത്തിന്റെ മുൾവേലിക്കൂട്ടങ്ങൾ
തകർന്നൊടിയും.
മുറ്റവും കടന്ന് മനസ്സിന്റെ
തിണ്ണയിൽ അവ തായം കളിക്കും.
വിടന്മാരെപ്പോലെ വിടവിലൂടെ
ഉള്ളിലേക്ക് എത്തിനോക്കും..
മടിയുടെ രാത്രികൾ
അവ വിലയ്ക്ക് വാങ്ങും.
ഭോഗാസക്തിയിൽ വീട് കുലുക്കും.
കലങ്ങി മറിയുന്ന പുറം കാറ്റിന്
മനസ്സിന്റെ വിങ്ങലറിയില്ല.
ഏകാന്തതയുടെ ഒറ്റ മൈനയെ
സമയം വെടിവച്ചിടും.
എന്നാലും
ദു:ഖമുണ്ണുവാനായി ഒന്നെങ്കിലും
എന്റെ പടിക്കലെത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ