പൂർണ്ണമായും എന്നെ നിഷേധിക്കാൻ,
ധിക്കരിച്ചിറങ്ങിപ്പോകാൻ
നിനക്കധികാരമുണ്ട്.
വന്നപ്പോഴൊന്നും നീയെന്റെ
അതിഥിയായില്ല.
പകരം
ഞാൻ ആശ്രിതനായി
ഒപ്പം ആരാധകനും.
തീർക്കുവാനുള്ള ജോലികൾ
എണ്ണം പറഞ്ഞും,നേരം പറഞ്ഞും
നീ വീട്ടുകാരനായി.
പെട്ടെന്നെന്നോടുപോലും പറയാതെ
നീ സഞ്ചാരിയായി;
ബോധമേ
ഇനി എന്നാണ് നിന്റെ വരവ്..
ധിക്കരിച്ചിറങ്ങിപ്പോകാൻ
നിനക്കധികാരമുണ്ട്.
വന്നപ്പോഴൊന്നും നീയെന്റെ
അതിഥിയായില്ല.
പകരം
ഞാൻ ആശ്രിതനായി
ഒപ്പം ആരാധകനും.
തീർക്കുവാനുള്ള ജോലികൾ
എണ്ണം പറഞ്ഞും,നേരം പറഞ്ഞും
നീ വീട്ടുകാരനായി.
പെട്ടെന്നെന്നോടുപോലും പറയാതെ
നീ സഞ്ചാരിയായി;
ബോധമേ
ഇനി എന്നാണ് നിന്റെ വരവ്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ