കോയമ്പത്തൂരിലെ ഒരു കോളേജില്‍ പി ജിയ്ക്ക് പഠിക്കാന്‍ അവസരമുണ്ടായപ്പോള്‍ കുറച്ചു കാലമായി മനസ്സിലുണ്ടായിരുന്ന ഒരു സംശയം ഒരു അധ്യാപികയോട് ചോദിച്ചു.ചോദ്യവും ഉത്തരവും തമാശയിലരുന്നെന്നു ആദ്യമേ പറയട്ടെ.ചോദ്യമിതായിരുന്നു കേരളത്തിലെ മുഖ്യമന്ത്രി എവിടെപോയാലും വഴി തെറ്റിയോടുന്ന ഒരു പൈലറ്റ് ജീപല്ലാതെ മറ്റു സുരക്ഷ വാഹനങ്ങളൊന്നും അദെഹതിനുണ്ടാകാറില്ല എന്നാല്‍ തമിഴ്നാട്ടിലെ മുഖ്യമന്ത്രിക്ക് പത്തില്‍ കൂടുതല്‍ എണ്ണാന്‍ അറിയാത്തവര്‍ കുഴങ്ങുന്ന തരത്തില്‍ വാഹന വ്യൂഹമാണല്ലോ? ഉത്തരം:അത്രക്കും ദ്രോഹം ചെയുന്നുണ്ട് ജനങ്ങളോട് എവിടെനിന്ന ആക്രമണം വരിക എന്നു൮ പറയാന്‍ പറ്റില്ല. മുല്ലപെരിയാര്‍ പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുടെ നിലപാടും തണുത്ത പ്രതികരണവും കണ്ടപ്പോള്‍ ഈ കാര്യമാണ് ആദ്യം ഓര്‍മയില്‍ വന്നത്.സ്വന്തം ജനങ്ങളെ വര്‍ഷങ്ങളായി പ്രതികരണ ശേഷി തീരെയില്ലതവരക്കി മാറ്റിയവര്‍ക്ക് അതിന്റെ അങ്ങേ തല കണ്ടവര്‍ ശക്തിയായി പ്രതികരിക്കുന്നത് കാണുമ്പോള്‍ വെരളി പിടിക്കുന്നത് സ്വാഭാവികം.മുപ്പതഞ്ഞു ലക്ഷം ജീവനുകള്‍ എത്തും പിടിയുമില്ലാതെ മരണം മുന്നില്‍ കണ്ടു ജീവിക്കുമ്പോള്‍ സുപ്രീം കോടതിയോടും മറ്റു വിദഗ്ദ സന്ഘങ്ങലോടും മുട്ടപോക്ക് പറഞ്ഞു സമയം കളയുന്നതില്‍ എന്ത് ആനന്ദമാന് ജയലളിത അനുഭവിക്കുന്നത്?ഒരു സംസ്ഥാനം മുഴുവന്‍ താഴാന്‍ കഴിയുന്നതിലും താണ് പറയുമ്പോളും മുഖത്ത് ചവിട്ടുന്നത് ഇവിടുത് കാരുടെ ഉള്ളിലെ തീ ശരിക്കരിയഞ്ഞിട്ടാണ്...സഹനത്തിന്റെ അവസാനം പൊട്ടിത്തെറി തന്നെയാണ് അതോര്‍ക്കുന്നത് നല്ലത്.തമിഴ്നാടിനു വെള്ളം കേരളത്തിന് പുതിയ ഡാം ഈ നല്ല ആശയത്തെ രാഷ്ട്രീയ വല്ക്കരിച്ചു ജനങ്ങളുടെ മനസ്സില്‍ രാഷ്ട്രീയക്കാരെ ഒന്നുകൂടി തരാം താഴ്തരുതെന്നു അപേക്ഷ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ